Thursday, April 30, 2020

kavitha


കൊറോണ

മഹാമാരിയായ് പെയ്യുമീ കൊറോണ
ജീവിത ചക്രങ്ങള്‍ താളം തെറ്റുന്നു ഭൂമിയില്‍
അറിവുകള്‍ തിരുച്ചറിവുകള്‍ ആയി തീരുന്നു
ജീവിതം മിഥ്യയോ സമസ്യയോ
നിശ്ചലം നിരഹങ്കാരം നിര്‍ന്നിമേഷനായ്
തീര്‍ന്നു മനുഷ്യന്‍, ശാസ്ത്രത്തില്‍
പ്രതീക്ഷയായ് കാത്തിരിക്കുന്നു ലോകം
നിത്യവും കേള്‍ക്കാം കൊറോണ തന്‍
കൊലവിളി നിസ്സഹായയായ് കണ്ടു
നില്‍പ്പൂ ലോകം സഫലമായി തീരട്ടെ ആയിരം കണ്ഠങ്ങളില്‍
നിന്നുള്ള രോദനം
നാളത്തെ പുലരി നല്ലതായ് തീരട്ടെ


വിധു എസ്
VII A