Thursday, April 30, 2020

kavitha


മഴയെ പേടിച്ച്
പുഞ്ചിരി തൂകി നിന്ന വാനമിതാ മങ്ങുന്നു
ഇരുള്‍ മൂടിയ നേരം കുഞ്ഞുചെടിയുടെ നെഞ്ചില്‍
ഒരു തെല്ലു ഭയം വന്നു തിങ്ങുന്നു
ഭൂമി ദേവി ക്ഷിപ്ര കോപത്തോടുകൂടി
അതാ തുടങ്ങുന്നു മഹാമാരി
കുഞ്ഞു ചെടി ഭയ ചകിതയായി നോക്കി
വന്‍ മരങ്ങള്‍ പോലും കടപുഴകി
ഏതോ ഒരു കരസ്പര്‍ശം തലോടിയനേരം
കുഞ്ഞുചെടി മണ്ണില്‍ നിന്നും കുഞ്ഞി കൈകളിലേക്ക്
പുതുജീവിതം നോക്കി നോക്കി